സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല

0
436

തിരുവനന്തപുരം: (www.mediavisionnews.in) സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സoസ്ഥാനത്ത് നടപ്പാക്കില്ല . ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു.

തീയറ്ററുകളിലും മൾട്ടിപ്ലക്സുകളും പകുതി പേരെ പ്രവേശിപ്പിച്ച് തുറക്കാനുള്ള ഇളവും തൽക്കാലം നടപ്പാക്കേണ്ടതില്ലെന്നാണ് കേരളത്തിൻ്റെ നിലപാട്. വിവാഹം, മരണാനന്തര ചടങ് എന്നിവയിലു നിലവിലെ ഇളവിനപ്പുറമുള്ള പുതുതായി ഒന്നും അനുവദിക്കില്ല.

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കര്‍ശന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. സമ്പര്‍ക്കവ്യാപനം തടയാന്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക മാത്രമാണ് പോംവഴി. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ഉത്തരവ്. സിആര്‍പിസി 144 പ്രകാരമാണ് നടപടി. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്‍മെന്‍റ് സോണുകളിലും തീവ്ര രോഗവ്യാപനമുള്ള പ്രദേശങ്ങളിലും കര്‍ശന നിയന്ത്രങ്ങള്‍ തുടരണം.

LEAVE A REPLY

Please enter your comment!
Please enter your name here