ചെന്നൈ: ക്രിക്കറ്റ് താരം ഇർഫാൻ പത്താന് പിറന്നാൾ സമ്മാനമായി തമിഴ് ചിത്രം കോബ്രയില ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടു. ഇർഫാന് പിറന്നാളാശംസകളുമായി സംവിധായകൻ അജയ് ഗണമുത്തുതന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഫ്രഞ്ച് ഇൻറർപോൾ ഓഫീസറായ അസ്ലൻ യിൽമാസായാണ് ഇർഫാൻ പത്താൻ വേഷമിടുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഔൾ റൗണ്ടർമാരിൽ ഒരാളായ പത്താെൻറ സിനിമയിലെ അരങ്ങേറ്റമാണിത്.
കോബ്ര സിനിമയിൽ വിക്രം 20ഓളം വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. കോവിഡ് വ്യാപനത്തിന് മുമ്പ് റഷ്യയിൽ ചിത്രത്തിെൻറ ഷൂട്ടിങ് പുരോഗമിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ ചെന്നൈയിൽ തന്നെ റഷ്യൻ പശ്ചാത്തലമൊരുക്കി ഷൂട്ടിങ് തുടരാനാണ് അണിയ പ്രവർത്തകരുടെ തീരുമാനം.
ഡെമൊെൻറ കോളനി, ഇമൈക നൊടികൾ എന്നിവയാണ് സംവിധായകൻ അജയ്മുത്തുവിെൻറ മുൻ സിനിമകൾ. ഒക്ടോബർ 27ന് 36ാം പിറന്നാളാണ് ഇർഫാൻ ആഘോഷിച്ചത്.