രാജ്യത്തെ എഴുപത് ശതമാനം പ്രവാസികളെയും നാടുകടത്താന്‍ പദ്ധതിയിട്ട് കുവൈത്ത്

0
452

കുവൈത്ത് സിറ്റി: രാജ്യത്തെ എഴുപത് ശതമാനം പ്രവാസി തൊഴിലാളികളെയും നാടുകടത്താന്‍ കുവൈത്ത് ലക്ഷ്യമിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജനസംഖ്യാ സന്തുലനം ഉറപ്പാക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന മാനവവിഭവശേഷി വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള ആലോചന ബന്ധപ്പെട്ടവര്‍ അറിയിച്ചത്.

സ്വകാര്യ മേഖലയിലെ 160,000 തൊഴിലവസരങ്ങള്‍ അവസാനിപ്പിക്കാനും നിരക്ഷരരായ പ്രവാസികളെ ഉള്‍പ്പെടെ നാടുകടത്താനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ‘അറബ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സമയപരിധി അഞ്ചുവര്‍ഷമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here