യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍‌ട്ടി ബന്ധം സമസ്തയുടെ വിഷയമല്ലെന്ന് ജിഫ്രി തങ്ങള്‍

0
509

കോഴിക്കോട് (www.mediavisionnews.in) : വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് ബന്ധത്തില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാര്‍ത്ത തള്ളി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കോണ്‍ഗ്രസിനും ലീഗിനും ആരുമായും സഖ്യമോ ധാരണയോ ഉണ്ടാക്കാമെന്നും ഇത് സമസ്തയുടെ വിഷയമല്ലെന്നും ജിഫ്രി തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.

യുഡിഎഫ് – വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം സമസ്തയുടെ വിഷയമേയല്ലെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. ലീഗിന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ടത് സമസ്തയല്ല. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. ആരെയും സമ്മര്‍ദത്തില്‍ നിര്‍ത്തുന്ന ശൈലി സംഘടനക്കില്ല. രാഷ്ട്രീയ താല്‍പര്യമുണ്ടെങ്കില്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കുമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനമെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here