ഉപ്പള: കോവിഡ് ദുരിത കാലത്തും ടിപ്പർ മേഖലയിലെ തൊഴിലാളികളോട് അധികൃതർ കാണിക്കുന്ന വിവേചനപരവും, ധിക്കാരപരവുമായ നടപടികൾ മൂലം ആത്മഹത്യയിലേക്ക് തള്ളിവിടുന്ന റവന്യൂ, ജിയോളജി, ആർടിഓ, പോലീസ് ഉദ്യോഗസ്ഥൻമാരുടെ നടപടികൾക്കെതിരെ കനത്ത പ്രതിഷേധമുയർത്തി മഞ്ചേശ്വരം മേഖല ടിപ്പർ ഓണേഴ്സ് & വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടത്തി.
ഉദ്യോഗസ്ഥ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച ടിപ്പർ തൊഴിലാളി ഇർഷാദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് ബന്ദിയോട് വെച്ച് നടത്തിയ പണിമുടക്ക് ഉദ്യോഗസ്ഥർക്ക് കനത്ത താക്കീതായി മാറി. കാസറഗോഡ് ജില്ലാ ടിപ്പേഴ്‌സ് ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ഫാറൂഖ് ബന്ദിയോട് ഉദ്ഘാടനം നിർവ്വഹിച്ചു. അലി ഒളയം, എം ബി മുഹമ്മദ്, ലത്തീഫ് മാഷാ അല്ലാഹ്, ലത്തീഫ് മജെസ്റ്റിക്, അനീഫ്, രാജേഷ്, ഫാറൂഖ്, ഷാനി.മുഹമ്മദ് ഹനീഫ്, മനോജ് തുടങ്ങി നിരവധിയാളുകളാണ് പരിപാടിയിൽ സംബന്ധിച്ചത്.
ജില്ലയിലെ കാസറഗോഡ്, വിദ്യാനഗർ, ചെർക്കള, പൊയിനാച്ചി, കുറ്റിക്കോൽ, കാഞ്ഞങ്ങാട്,ബന്തടുക്ക, വെള്ളരിക്കുണ്ട്, നീലേശ്വരം, പാണത്തൂർ എന്നീ കേന്ദ്രങ്ങളിൽ നടത്തിയ സൂചനാ പണിമുടക്കിലും നിരവധി ടിപ്പർ തൊഴിലാളികൾ അണിനിരന്നു.