മംഗൽപാടി ജനകീയ വേദി പ്രവർത്തകരുടെ നിരന്തരസമരം അർദ്ധ ഫലപ്രാപ്തിയിലേക്ക്; മഞ്ചേശ്വരം താലൂക് ആശുപത്രിക്ക് 17 കോടി രൂപ അനുവദിച്ച് കേരള സർക്കാർ

0
330

മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മെയിലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു. കേരള സർക്കാർ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി 17 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കോപി ബന്ധപ്പെട്ട വകുപ്പിൽ നിന്നും ജനകീയ വേദി പ്രവർത്തകർക്ക് അയച്ചു നൽകി.

രാഷ്ട്രീയ ഭേതമന്യേ ജനങ്ങളുടെ നിരന്തര സമരത്തിന്റെയും ഐക്യത്തോടെയുള്ള മുറവിളിയുടെയും വിജയമാണ് ഈ സർക്കാർ അനുവദിച്ച തുക, തുടർന്നും ഇത് പോലെ നാടിന്റെ വികസനത്തിന്ന് വേണ്ടി സകലതും മറന്ന് പോരാടാൻ ഇതൊരു പ്രചോദനമാകുമെന്ന് എന്ന് മംഗൽപാടി ജനകീയ വേദി നേതാക്കൾ വിലയിരുത്തി.

ആശുപത്രിയുടെ വികസന കാര്യത്തിൽ മുൻകൈ എടുത്ത കേരള സംസ്ഥാന സർക്കാരിനും, ആരോഗ്യ മന്ത്രിക്കും, ധനകാര്യ മന്ത്രി ക്കും, ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ ഇ ചന്ദ്രശേഖരൻ, ജനകീയ വേദി പ്രവർത്തകരുടെ കൂടെ നിന്ന് നീയമസഭയിലും, മറ്റും ഉറച്ച ശബ്ദമുയർത്തിയ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദീനും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ്, വേണ്ട സഹായങ്ങൾ നൽകിയ മഞ്ചേശ്വത്തേ ഇടത് നേതാക്കൾക്കും മംഗൽപാടി ജനകീയ വേദി നന്ദി അറിയിച്ചു.

ഈ ആശുപത്രിയുടെ സമ്പൂർണ വികസനം നടപ്പിൽ ആവുന്നത് വരെ മംഗൽപാടി ജനകീയ വേദി പ്രവർത്തകർ മുമ്പിൽ തന്നെ ഉണ്ടാകുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here