ഭാര്യയെ ഒരുവര്‍ഷമായി ടോയ്‍ലറ്റില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്; രക്ഷിച്ച് വനിതാസംരക്ഷണ വകുപ്പ്

0
342

പാനിപ്പത്ത്: ഒരു വര്‍ഷത്തോളം ഭാര്യയെ ഭര്‍ത്താവ് കക്കൂസില്‍ പൂട്ടിയിട്ടു. ഹരിയായനയിലെ റിഷിപൂര്‍ ഗ്രാമത്തിലാണ് യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സ്ത്രീ സംരക്ഷണ ശൈശവ വിവാഹ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ രജനി ഗുപ്തയും സംഘവുമെത്തിയാണ് ഒരു വര്‍ഷത്തെ ക്രൂര ജീവിത്തതില്‍ നിന്ന് സ്ത്രീയെ രക്ഷിച്ചത്. 

ഒരു വര്‍ഷമായി ഒരു സ്ത്രീയെ കക്കൂസില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് സ്ത്രീയെ കക്കൂസില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മാനസ്സികമായും ശാരീരികമായും തളര്‍ന്നിരുന്നുവെന്നും അവര്‍ പറഞ്ഞു. ”ഞങ്ങള്‍ അവരെ രക്ഷിക്കുകയും കുളിപ്പിക്കുയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവര്‍ അന്വേഷിക്കും.” – രജ്‌നി ഗുപ്ത പറഞ്ഞു. 

അവര്‍ മാനസ്സിക വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് സ്ത്രീയുടെ ഭര്‍ത്താവ് പ്രതികരിച്ചത്. ” അവള്‍ക്ക് മാനസ്സിക പ്രശ്‌നങ്ങള്‍ ഉണ്ടാായിരുന്നു. അവളോട് പുറത്തിരിക്കാന്‍ ഞങ്ങള്‍ പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ല. ഡോക്ടറെ കാണിച്ചു, ചികിത്സിച്ചു, പക്ഷേ ഫലമുണ്ടായില്ല” – യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here