ദേശീയപാത വികസനം; തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണോദ്‌ഘാടനം 13ന്‌

0
443

കാസർകോട് (www.mediavisionnews.in) ‌:ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം 13ന്. തലപ്പാടിമുതൽ മുഴപ്പിലങ്ങാടുവരെയുള്ള നാല്‌ റീച്ചിന്റെ നിർമാണമാണ്‌‌ തുടങ്ങുന്നത്‌. ഡൽഹിയിൽനിന്ന്‌  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിരുവനന്തപുരത്തുനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും വീഡിയോ കോൺഫറൻസ്‌ വഴി ശിലയിടും. കോഴിക്കോട്‌ ബൈപ്പാസ്‌, പാലോളിപാലം –- മുടാടി പാലം ആറുവരിയാക്കൽ എന്നിവയുടെ നിർമാണോദ്‌ഘാടനവും  നടക്കും.

തലപ്പാടി–- ചെങ്കള റീച്ച്‌ 1968.84 കോടി രൂപ ചെലവിട്ടാണ്‌ വികസിപ്പിക്കുന്നത്‌. ചെങ്കള–- നീലേശ്വരം റീച്ചിന്റെ ടെൻഡർ ‌ 1107.56 കോടിക്കാണ്‌. നീലേശ്വരം–- തളിപ്പറമ്പ്‌, തളിപ്പറമ്പ്‌–- മുഴപ്പിലങ്ങാട്‌ റീച്ചുകളുടെ ടെൻഡർ ഉറപ്പിക്കൽ നടപടികളും അവസാനഘട്ടത്തിലാണ്‌. ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പദ്ധതി പിണറായി‌ സർക്കാർ പുനരാരംഭിക്കുകയായിരുന്നു‌.

LEAVE A REPLY

Please enter your comment!
Please enter your name here