ജോലി ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഓഫീസിന് പുറത്തിറങ്ങിയ ശേഷം യുവതി ചെയ്തത്; വെെറലായി വീഡിയോ

0
462

പൊതുവേ സന്തോഷം വന്നാൽ പരിസരം മറന്ന് തുള്ളിച്ചാടുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു യുവതി ജോലി കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാണ്.തൊഴിലുടമ തന്നെയാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.’ ഞാൻ ഈ പെൺകുട്ടിയ്ക്ക് ജോലി നൽകി. ഇതാണ് അവളുടെ പ്രതികരണം…’ എന്ന അടിക്കുറിപ്പോടെയാണ് തൊഴിലുടമ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓഫീസിന് പുറത്തുള്ള സിസിടിവിയിൽ യുവതി തുള്ളിച്ചാടുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.ഓഫീസിന് പുറത്തിറങ്ങിയ ശേഷം യുവതി രണ്ട് വശത്തും നോക്കുന്നു. ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പരിസരം മറന്ന് തുള്ളിച്ചാടുകയാണ് ചെയ്തതു. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും വീഡിയോയിൽ കാണാം. ആറുലക്ഷത്തിൽപരം പേരാണ് ഇപ്പോൾ തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്.വീഡിയോയ്ക്ക് പ്രതികരണവുമായി യുവതി എത്തുകയും ചെയ്തു. ആരും കാണുന്നില്ലെന്ന് കരുതിയാണ് അതു ചെയ്തതെന്നും എന്നാൽ തെറ്റിപ്പോയെന്നും വീഡിയോയ്ക്ക് താഴേ യുവതി കമന്റ് ചെയ്തു. നിരവധി പേർ യുവതിയെ അഭിനന്ദിച്ച് വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here