ജനതാദൾ (എസ് ) ജില്ലാ നേതാവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

0
221

കാസർകോട്: ജനതാദൾ .( എസ് ) ജില്ലാ വൈസ് പ്രസിഡൻ്റും എൽഡിഎഫ് മംഗൽപാടി പഞ്ചായത്ത് കൺവിനറുമായ എസ്.എം.എ തങ്ങളുടെ ദേഹവിയോഗത്തിൽ ജനതാദൾ (എസ്) ജില്ലാ കമ്മറ്റി ഓൺലൈനായി ചേർന്ന് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ. അബ്ദുൽ ഖാദർ അദ്ധ്യക്ഷ്യത വഹിച്ചു. ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻ്റ് സി.കെ നാണു എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ബാങ്കോട് അബ്ദുൽ റഹിമാൻ യുവജനതാദൾ (എസ്) ജില്ലാ പ്രസിഡൻ്റ് നൗഫൽ കാഞ്ഞങ്ങാട്, യുവജനതാദൾ (എസ്) ജില്ലാ സെക്രട്ടറി ഖാലിദ് കൊളവയൽ, എം.കെ.സി അബ്ദ്യൽ റഹിമാൻ, എന്നിവർ സംസാരിച്ചു. യോഗത്തിൽ ദിനേഷ് മാസ്റ്റർ സ്വാഗതവും അമിദ് കോസ്മോസ് നന്ദിയും പറഞ്ഞു.

എസ്.എം.എ തങ്ങൾ അടിയുറച്ച സോഷ്യലിസ്റ്റും 1970 മൃതൽ സോഷ്യലിസ്റ്റ് പ്രസ്താനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയും നിർദ്ധനായ ഒരു പോരാളിയുമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡൻ്റും വടകര എം.എൽ.എയുമായ സി.കെ നാണു അനുസ്മരിച്ചു. സന്തപ്ത കുടുംബത്തോട് അദ്ദേഹം അനുശോചനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here