കോവിഡ് പരിശോധനാ നിരക്ക് കുറച്ചു; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ…

0
201

സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. സ്വകാര്യ ലാബുകളിലെയും ആശുപത്രി‌യിലേയും പരിശോധനാ നിരക്കിലാണ് ആരോഗ്യ വകുപ്പ് കുറവ് വരുത്തിയത്.

ആര്‍ടി പിസിആര്‍ ടെസ്റ്റ് നിരക്ക് 2750 രൂപയില്‍ നിന്നും 2100 ആക്കി കുറച്ചു. ട്രൂനാറ്റ് പരിശോധനാ നിരക്ക് 3000 രൂപയില്‍ നിന്നും 2100 രൂപയാക്കിയും കുറച്ചു. ആന്റിജന്‍ ടെസ്റ്റ് നിരക്ക് 625 രൂപയായി തുടരും. ഇതേസമയം, 3000 രൂപയായിരുന്ന ജീന്‍ എക്സ്പേര്‍ട്ട് ടെസ്റ്റിന് ഇനി മുതല്‍ പരമാവധി 2500 രൂപയേ ഈടാക്കാന്‍ കഴിയൂ. പരിശോധിക്കുന്നവര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടേയും മറ്റും ചേര്‍ത്ത് സ്വകാര്യ മേഖലയില്‍ കൂടുതല്‍ പണം ഈടാക്കിയിരുന്നു. ഇത് പാടില്ലെന്നും ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here