കോവിഡ്‌: മംഗല്‍പാടി പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചു

0
207

ഉപ്പള: (www.mediavisionnews.in) പഞ്ചായത്ത്‌ ജീപ്പിന്റെ ഡ്രൈവര്‍ക്കു കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു മംഗല്‍പ്പാടി പഞ്ചായത്ത്‌ ഓഫീസ്‌ ഒരാഴ്‌ചത്തേക്ക്‌ അടച്ചു. ഇന്നലെ മുതലാണ്‌ ഓഫീസ്‌ അടച്ചത്‌.

പഞ്ചായത്ത്‌ പ്രസിഡന്റിന്‌ ഒരു മാസം മുമ്പു കോവിഡ്‌ ബാധിച്ചതിനെത്തുടര്‍ന്ന്‌ അന്നും ഒരാഴ്‌ച പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചിരുന്നു. തിങ്കളാഴ്‌ച പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരെയും കോവിഡ്‌ പരിശോധനക്കു വിധേയമാക്കും.

ഡ്രൈവര്‍ക്കു കോവിഡ്‌ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു ഇന്നലെ ഓഫീസ്‌ അണുവിമുക്തമാക്കി. ഇടയ്‌ക്കിടയ്‌ക്കു പഞ്ചായത്ത്‌ ഓഫീസ്‌ അടച്ചിടുന്നതു ജനങ്ങള്‍ക്കു കടുത്ത വിഷമമുണ്ടാക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here