കോളേജുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക; നവംബര്‍ 17 മുതല്‍ ക്ലാസ്സുകള്‍ ആരംഭിക്കും

0
495

ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക.

കോളേജുകള്‍ തുറന്നാലും വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളില്‍ ഹാജരായി ക്ലാസ്സുകളില്‍ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ സമയം കോളേജില്‍ അനുവദനീയമായ ബാച്ചുകളുടെ എണ്ണം വിദ്യാര്‍ഥികളുടെ ആകെ എണ്ണത്തിന്റെ അനുപാതത്തില്‍ തീരുമാനിക്കാം. 

ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാന്‍ യുജിസി നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം വിലയിരുത്തിക്കൊണ്ട് നവംബറില്‍ കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ കോളേജുകള്‍ക്കും പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here