കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
317
Coronavirus test

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.. 4 ആരോഗ്യപവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-21
ബദിയഡുക്ക-9
ബളാല്‍-1
ബേഡഡുക്ക-5
ചെമ്മനാട്-15
ചെങ്കള-6
ചെറുവത്തൂര്‍-10
ഈസ്റ്റ് എളേരി-1
എന്‍മകജെ-12
കള്ളാര്‍-3
കാഞ്ഞങ്ങാട്-21
കാറഡുക്ക-6
കാസര്‍കോട്-19
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-9
കുംബഡാജെ-1
കുമ്പള-4
മധൂര്‍-5
മടിക്കൈ-7
മംഗല്‍പാടി-2
മൊഗ്രാല്‍പുത്തൂര്‍-6
മുളിയാര്‍-3
നീലേശ്വരം-14
പൈവളിഗെ-3
പള്ളിക്കര-8
പനത്തടി-6
പിലിക്കോട്-5
പുല്ലൂര്‍ പെരിയ-17
പുത്തിഗെ-5
തൃക്കരിപ്പൂര്‍-16
ഉദുമ-7
വലിയപറമ്പ-1
വോര്‍ക്കാടി-1

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4869 പേര്‍

വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് 228 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here