കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; യുവതിയടക്കം രണ്ട് പേര്‍ പിടിയില്‍

0
397

മലപ്പുറം: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രികരില്‍ നിന്നായി 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മിശ്രിത രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 2.3337 കിലോ സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. ഇതില്‍ ഒരു യുവതി അടക്കം രണ്ടുപേര്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു.

ഇന്നലെ രാത്രി ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കണ്ണൂര്‍ സ്വദേശിനി ജസീല, കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് എന്നിവരാണ് പിടിയിലായത്. ജസീല 1.6736 കിലോ മിശ്രിത രൂപത്തില്‍ ഉള്ള സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഹസീബ് 660.1 ഗ്രാം സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ ആകൃതിയില്‍ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കിരണ്‍ ടി എ, സൂപ്രണ്ട് പ്രവീണ്‍ കുമാര്‍ കെ.കെ , ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഫിസാല്‍, സന്തോഷ് ജോണ്‍, സജിന്‍ , ഹെഡ് ഹവില്‍ദാര്‍ സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. ജസീല സ്വര്‍ണക്കടത്തിന് മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തിലും പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here