ഓൺലൈനിലൂടെ ഖുർആൻ ഹിഫ്ള് ക്ലാസിൽ വിസ്മയം തീർത്ത് അൽ ഹാഫിള് ഖാരി

0
186

ഉപ്പള: (www.mediavisionnews.in) മത ഭൗതിക പഠനങ്ങൾ പൂർണ്ണമായും ഓൺലൈൻ വഴിയായതോടെ ഖുർആൻ ഹിഫ്സ് പഠനവും ഓൺലൈൻ സഹായത്തോടെ നടത്തുകയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ. ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഖുർആൻ ഹിഫ്സ് പഠനം ഓൺലൈനിലൂടെ നടത്തി വിസ്മയം തീർക്കുകയാണ് ഉപ്പള പെരിങ്കടി സ്വദേശിയായ അൽ ഹാഫിസ് ഖാരി. പെരിങ്കടി സ്വദേശിയാണെങ്കിലും ആലംപാടി നാൽത്തടുക്കയിലാണ് ഹാഫിള് അൽ ഖാരിയുടെ താമസം. അബ്ദുൽ ഖയ്യൂം മൗലവി നജ്മി കാശിഫിയുടെ ഓൺലൈൻ ഹിഫ്ള് ക്ലാസിലാണ് ചരിത്ര വിസ്മയമുണ്ടായത്. രാവിലെ അഞ്ചരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയും രാത്രി 7 മുതൽ ഒൻപതരവരെയുള്ള സമയങ്ങളിലാണ് ഓൺലൈൻ ഹിഫ്സ് ക്ലാസ്. 40ൽ കൂടുതൽ കുട്ടികൾക്ക് 10 മണിക്കൂർ കൊണ്ടാണ് ഹാഫിസ് അൽ ഖാരി ഖുർആൻ പഠിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here