ഐ ഫോണ്‍ 12 വാങ്ങാന്‍ പ്ലാനുണ്ടോ? എങ്കില്‍ ദുബായിയിലേയ്ക്ക് പറക്കാം

0
371

നിങ്ങളുടെ അടുത്തുള്ള ഷോറൂമില്‍നിന്ന് ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ മോഡല്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കുക. വാരാന്ത്യ പാക്കേജില്‍ ദുബായിയിലേയ്ക്ക് പറന്നാല്‍, മികച്ച വിലയില്‍ ഒരു ഐ ഫോണ്‍ 12 പ്രോ(256ജി.ബി)യുമായി നിങ്ങള്‍ക്ക് മടങ്ങാം.

ചെറിയ അവധിക്കാലം ആഘോഷിക്കുകയും ഒപ്പം ഒരുഐഫോണ്‍ സ്വന്തമാക്കുകയുമാകാം. ദുബായയില്‍ ക്വാറന്റൈന്‍ ഇല്ലാത്തത് കാര്യങ്ങള്‍ എളുപ്പമാക്കുകയുംചെയ്യും.

ഇന്ത്യയില്‍ ഐ ഫോണിന്റെ വിലയില്‍ ഇത്രയും വ്യത്യാസമുണ്ടാകാനുള്ള കാരണം ലളിതമായി മനസിലാക്കാം. കഴിഞ്ഞ മാര്‍ച്ചില്‍ മൊബൈല്‍ ഫോണുകളുടെ ചരക്കുസേവന നികുതി 12ശതമാനത്തില്‍നിന്ന് സര്‍ക്കാര്‍ 18ശതമാനമാക്കി ഉയര്‍ത്തിയാണ് ഒരുകാരണം. അതിനുപുറമെയാണ് ഇറക്കുമതി തീരുവ. ഇറക്കുമതി ചെയ്യുന്നവര്‍ 20ശതമാനം തീരുവയും അതോടൊപ്പം രണ്ടുശതമാനം സെസും നല്‍കണം. 

ഇനി വിലയിലേയ്ക്കുവരാം. 256 ജി.ബിശേഷിയുള്ള ഐ ഫോണ്‍ 12 പ്രോ ഇന്ത്യയില്‍ ലഭിക്കണമെങ്കില്‍ 1,29,000 രൂപകൊടുക്കണം. ദുബായിയിലാകട്ടെ 96,732 രൂപയ്ക്ക് കിട്ടും. 33,168 രൂപയുടെ വ്യത്യാസം. യുഎസില്‍നിന്നാണ് വാങ്ങുന്നതെങ്കില്‍ 42,000 രൂപയോളം ലാഭിക്കാം. 

ഐ ഫോണ്‍ പ്രോയുടെ മോഡലുകള്‍ക്ക് ദുബായില്‍ 25,000 രൂപമുതല്‍ 35,000 രൂപവരെ കുറവാണ്. യുഎസിലാണെങ്കില്‍ 39,000 മുതല്‍ 48,000 രൂപവരെയും കുറവുണ്ട്. ഐ ഫോണ്‍ 12 മിനിക്കാകട്ടെ ദുബായിയില്‍ 7,000 രൂപമുതല്‍ 9000 രൂപവരെയാണ് കുറവ്. യുഎസില്‍ 14,000 മുതല്‍ 17,000 രൂപവരെയും.

കോവിഡ് വ്യാപനംമൂലം യാത്രാനിയന്ത്രണമുള്ളതിനാലാണ് രാജ്യത്തേയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കടത്തുന്നത് കുറഞ്ഞത്. യാത്രാവിലക്കുകള്‍ നിങ്ങിയാല്‍ വന്‍തോതില്‍ കള്ളക്കടത്ത് വര്‍ധിക്കുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രു പറയുന്നു. രാജ്യത്ത് ഈടാക്കുന്ന നികുതി കുറച്ചാല്‍ ഇതിന് മാറ്റംവരുമെന്നാണ് അസോസിയേഷന്റെ നിലപാട്. 

കള്ളക്കടത്ത് മൂലം സര്‍ക്കാരിന് 2000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് അസോസിയേഷന്‍ വിലയിരുത്തുന്നു. കഴിഞ്ഞവര്‍ഷത്തെ കണക്കെടുത്താല്‍ ഒക്ടോബര്‍-മാര്‍ച്ച് മാസങ്ങള്‍ക്കിടയിയില്‍ 60ശതമാനം വിലകൂടിയ ഫോണുകളും ഗ്രേമാര്‍ക്കറ്റിലാണ് വിപണനംനടന്നതെന്ന് ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here