ഉപ്പളയിൽ വീടിന്‌ മുന്നില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

0
361

ഉപ്പള: (www.mediavisionnews.in) വീടിന്‌ മുന്നില്‍ സംശയാസ്‌പദമായ നിലയില്‍ കണ്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഇന്ന്‌ രാവിലെ ആറിന്‌ മണ്ണംകുഴി മൈതാനത്തിന്‌ സമീപം ഫിര്‍ദൗസ്‌ നഗര്‍ റോഡില്‍ വെച്ചാണ്‌ യുവാവ്‌ പിടിയിലായത്‌. ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാവ്‌ റോഡരുകില്‍ നിര്‍ത്തി സമീപത്തെ വീടുകള്‍ നിരീക്ഷിക്കുന്നതിനിടയിലാണ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌.

യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ പരസ്‌പര വിരുദ്ധമായ മറുപടി ഉണ്ടായതിനെത്തുടര്‍ന്നാണ്‌ പൊലീസില്‍ വിവരമറിയിച്ചത്‌. മഞ്ചേശ്വരം പൊലീസ്‌ സ്ഥലത്തെത്തി യുവാവിനെയും വാഹനവും കസ്റ്റഡിയിലെടുത്ത്‌ കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here