ആരോഗ്യ മേഖലയോടുള്ള അവഗണന; മുസ്‌ലിം ലീഗ്‌ ജനപ്രതിനിധികൾ 100 കേന്ദ്രങ്ങളിൽ പ്രതിഷേധിക്കും

0
579

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ആരോഗ്യ മേഖലയോടുള്ള സർക്കാറിന്റെ അവഗണനക്കെതിരെ ബുധനാഴ്ച ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ ജനപ്രതിനിധികളുടെ ധർണ്ണ നടത്താൻ മുസ്‌ലിം ലീഗ് ജില്ലാ നേതൃ യോഗം തീരുമാനിച്ചു.

നാല് മണിക്ക് കോവിഡ്മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ. സർക്കാർ മെഡിക്കൽ കോളേജിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയുംനിയമിക്കുക, ഐ.സി.യു.,വെന്റിലേറ്ററുകൾപ്രവർത്തിപ്പിക്കുക , ടാറ്റ കോവിഡ് ആസ്പത്രി പ്രവർത്തനം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, കല്ലട്രമാഹിൻഹാജി, എം.സി.ഖമറുദ്ധീൻ എം.എൽ.എ., എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., വി.കെ.പി. ഹമീദലി, അസീസ ്മരിക്കെ , കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുൽഖാദർ, വി.കെ.ബാവ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here