‘അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല’; പി.സി തോമസ് എ​ൻ.​ഡി.​എ വിട്ട്​​ യു.ഡി.എഫിലേക്ക്​

0
363

കേ​ര​ള കോ​ൺ​ഗ്ര​സ്​ പി.​സി തോ​മ​സ്​ വി​ഭാ​ഗം എ​ൻ.​ഡി.​എ വി​ടു​ന്നു. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ മു​മ്പ്​ യു.​ഡി.​എ​ഫി​ൽ ചേ​ക്കേ​​റാ​ൻ നീ​ക്കം സ​ജീ​വ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ, അ​ന്തി​മ ന​ട​പ​ടി​യാ​യി​ല്ലെ​ന്നും പി.​സി തോ​മ​സ്​ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച കൊ​ച്ചി​യി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗം ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തെ​ങ്കി​ലും യു.​ഡി.​എ​ഫ്​ നേ​തൃ​ത്വം തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​സി തോ​മ​സി​ൻറെ യു.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം യോ​ഗം ച​ർ​ച്ച ചെയ്തെന്നാണ്​ വി​വ​രം.

എ​ൻ.​ഡി.​എ​യി​ൽ​ നി​ന്ന്​ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ മു​ന്ന​ണി​ മാ​റ്റം. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന പാ​ർ​ട്ടി​ക്ക്​ ല​ഭി​ച്ചി​ട്ടി​ല്ല. ഒന്നാം മോദി സര്‍ക്കാരില്‍ പ്രതീക്ഷ വെച്ചു, ഒരു സ്ഥാനവും ലഭിച്ചില്ല. മോദി വീണ്ടും അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷം പൂര്‍ത്തിയാകുന്നു. കേന്ദ്ര ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ പദവികള്‍ മോഹിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറു വര്‍ഷം. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മടുത്തു. അവഗണന സഹിച്ച് എന്‍ഡിഎയില്‍ തുടരുന്നതിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിപ്പില്ല. ബി.​ജെ.​പി നേ​തൃ​ത്വ​ത്തി​ന്​ ക​ത്ത്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്നും തോ​മ​സ്​ പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര​നാ​യി നി​ൽ​ക്കു​ന്ന പി.​സി. ജോ​ർ​ജും യു.​ഡി.​എ​ഫി​ൻെറ ഭാ​ഗ​മാ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. ​

LEAVE A REPLY

Please enter your comment!
Please enter your name here