അസം – മിസോറാം അതിർത്തിയിൽ ഇന്നലെ ഉണ്ടായ രൂക്ഷമായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. പ്രശ്‌നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
സംഘർഷ മേഖലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. മിസോറാം സർക്കാർ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് അസ്സം – മിസോറാം അതിർത്തിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. അസ്സമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നാണ് റിപ്പോർട്ട്.
അസമില്‍ നിന്നുള്ള ചില ആളുകള്‍ ആയുധങ്ങളുമായി സംസ്ഥാനത്തേക്കെത്തുകയും കല്ലുകള്‍ വലിച്ചെറിയുകയുമായിരുന്നെന്നാണ്
കൊലാസിബ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ നല്‍കുന്ന വിശദീകരണം. ആക്രമണം കണ്ടാണ് വൈറെന്‍ഗട്ട് പ്രദേശവാസികള്‍ ഒന്നിച്ചുകൂടിയതെന്നാണ് മിസോറാം പൊലീസിന്റെ വിശദീകരണം. ഇത്തരം സംഘര്‍ഷങ്ങള്‍ എല്ലാ വര്‍ഷവും സംഭവിക്കാറുണ്ടെന്നും ഇരുവിഭാഗത്തിലെയും ആളുകള്‍ അനധികൃതമായി മരം മുറിക്കുന്നതിന്റെ പേരിലാണ് ഇതെന്നും അസം വനം മന്ത്രിയും പ്രദേശത്തെ എംഎല്‍എയുമായ പരിമള്‍ ശുക്ല പറഞ്ഞു. അസമിന്റെ അനുമതിയില്ലതെ മിസോറാം സർക്കാർ അതിർത്തിയിൽ കോവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് പ്രശനങ്ങൾക്കു തുടക്കമിട്ടത് എന്നും റിപ്പോർട്ടുണ്ട്.
സംഘര്‍ഷമുണ്ടായ ഉടനെ മിസോറാം മുഖ്യമന്ത്രി സോറാം തംഗ കാബിനറ്റ് മീറ്റിങ് വിളിച്ചുകൂട്ടി. എല്ലാവരും സമാധാനം പാലിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.