അനാഥാലയങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷന്‍

0
355

അനാഥാലയങ്ങള്‍ക്ക് പൂട്ടിടാന്‍ ദേശീയ ബാലവകാശ കമ്മീഷന്‍റെ നീക്കം. കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കണെന്ന് കാട്ടി എട്ട് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നേരത്തെയുള്ള സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ചും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നീക്കം. ജില്ല കലക്ടര്‍മാര്‍ക്ക് കമ്മീഷനയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മിസോറാം, കര്‍ണാടക, മഹാരാഷ്ട്ര, മേഖലയ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ബാലവകാശ കമ്മീഷന്‍റെ നിര്‍ദേശം. ഈ എട്ട് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലാണ് ആകെയുള്ളതില്‍ 72 ശതമാനം കുട്ടികളുമുള്ളത്.

കുട്ടികളെ സ്വന്തം വീടുകളിലേക്ക് അയക്കുന്നതിനായി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികള്‍ മുഖേനെ സംവിധാമ‌നമൊരുക്കണമെന്നാണ് നിര്‍ദേശം. തീര്‍ത്തും ഇതിന് സാധ്യമല്ലാത്ത കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, എന്നാല്‍ ദേശീയ ബാലവകാശ കമ്മീഷന്‍ ഇക്കാര്യത്തിലെ ഇടപെടല്‍ പ്രായോഗികമല്ലെന്ന നിലപാടാണ് പല സംസ്ഥാനങ്ങള്‍ക്കും. സംസ്ഥാന ബാലവകാശ കമ്മീഷനുകള്‍ക്കുമുള്ളത്.

പൊതു ഉത്തരവിലൂടെ നടപ്പാക്കാന്‍ കഴിയുന്നതല്ല ഇക്കാര്യമെന്നാണ് പ്രധാന ആക്ഷേപം. 100 ദിവസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയെടുക്കാനാണ് ദേശീയ ബാലവകാശ കമ്മീഷന്‍റെ നീക്കം. എന്നാല്‍ ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ വിത്യസ്തമാണെന്നും നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനങ്ങളെ കൂടി പ്രതിസന്ധിയിലാക്കുകയാണ് ഉത്തരവിലൂടെ ചെയ്യുന്നത‌െന്ന ആക്ഷേപവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here