സമരക്കാരെ അടിച്ചാലും ഒടിയാത്ത ലാത്തി, 30 ലക്ഷം മുടക്കി ഫെെബ‌ർ ലാത്തി വാങ്ങാൻ കേരള പൊലീസ്

0
167

തിരുവനന്തപുരം: സമരക്കാരെ നേരിടാൻ 2000 ഫൈബർ ലാത്തി വാങ്ങാൻ കേരള പൊലീസ്. 30 ലക്ഷം രൂപ ചെലവിട്ടാണിത് പുതിയ ലാത്തികൾ വാങ്ങുന്നത്. 16 ലക്ഷം രൂപ ചെലവിട്ട് സേനയ്ക്കായി പുതിയ 64 ബാരിക്കേഡുകളും വാങ്ങാനും തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരങ്ങളിൽ പ്രതിഷേധക്കാരെ നേരിടാൻ വേണ്ടിയാണ് സംസ്ഥാന പൊലീസ് പുതിയ സന്നാഹങ്ങൾ ഒരുക്കുന്നത്.

സമരക്കാരെ നേരിടുന്ന ലാത്തികൾ ഒടിയുന്നെന്ന് ഉദ്യോഗസ്ഥരുടെ ഇടയിൽ സ്ഥിരം പരാതിയുണ്ടായിരുന്നു. അതിനാൽ ഒടിയാത്ത ലാത്തി വേണമെന്നും 3 വർഷ വാറന്റി നൽകണമെന്നും അധികൃതർ ലാത്തി നിർമ്മാതാക്കളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം ഫൈബർ ലാത്തി സേനയ്ക്കു ലഭ്യമാക്കും.

പുതിയ ലാത്തികൾക്കാൾ പൊലീസ് ടെൻഡർ ക്ഷണിച്ചു. എആർ ക്യാംപുകളിലും പൊലീസ് സ്റ്റേഷനുകളിലും ലാത്തികൾ വീതിച്ചു നൽകും. മുള കൊണ്ടുള്ള ലാത്തികളാണു സേനയിൽ കൂടുതൽ. ഇടയ്ക്കു പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.

മൂന്ന് വർഷം മുൻപു വാങ്ങിയ പോളി കാർബണേറ്റഡ് ലാത്തികൾ ഒടിഞ്ഞതു വിവാദത്തിനിടയാക്കിയിരുന്നു. 2017ൽ ഉത്തരേന്ത്യൻ കമ്പനികളിൽ നിന്നാണ് പോളി കാർബണേറ്റഡ് ലാത്തികൾ കേരള പൊലീസ് സേനയിലേക്കു വാങ്ങിയിരുന്നു. എന്നാൽ സമരക്കാരെ നേരിടുമ്പോൾ ഇവ ഒടിഞ്ഞ് ശരീരത്തിൽ കുത്തിക്കയറിയിരുന്നു. ഇതോടെ ഉപയോഗശൂന്യമായ ഈ ലാത്തികൾ പൊലീസ് ക്യാംപുകളിലേക്കു മാറ്റിയിരുന്നു പൊലീസിന്റെ ലക്ഷക്കണക്കിനു രൂപ വെള്ളത്തിലുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here