ഉപ്പള: (www.mediavisionnews.in) മംഗൽപാടി താലൂക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു മംഗൽപാടി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന് ഐക്യദാർഢ്യവുമായി ഹിദായത്ത് നഗർ എച്ച്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ. സത്യാഗ്രഹത്തിന്റെ മൂന്നാം ദിനമായ ഇന്നലെ എച്ച്.എൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പരിപാടി ക്ലബ് പ്രസിഡന്റ് തബാറക് ഉദ്ഘാടനം ചെയ്തു. ജനകീയ വേദി നേതാവ് മെഹമൂദ് കൈകമ്പ അധ്യക്ഷനായിരുന്നു. സിദ്ദിഖ് കൈകമ്പ സ്വാഗതവും, അഷ്റഫ് അലി നന്ദിയും പറഞ്ഞു.