കുണ്ടന്നൂർ: നടനും ഡബ്ബിങ് ആർടിസ്റ്റുമായ പ്രഭീഷ് ചക്കാലക്കൽ (44) കുഴഞ്ഞു വീണ് മരിച്ചു.ഒരു യൂട്യൂബ് ചാനലിന്റെ ചിത്രീകരണത്തിനിടെയാണ് പ്രഭീഷ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിക്കാനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും അഭ്യർത്ഥന കേട്ടില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മരട് മൂത്തേടം പള്ളിയിൽവച്ചാണ് സംസ്കാരം.
പ്രഭീഷ് നിരവധി ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ചില സിനിമകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ജെ.എസ്.ഡബ്ല്യു സിമന്റ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിരുന്ന പ്രഭീഷ്, സി.എസ്.എസ് സംസ്ഥാന സമിതി അംഗമായും പ്രവർത്തിക്കുന്നു. പിതാവ്: ചക്കാലക്കൽ സി.പി. ജോസഫ്. മാതാവ്: പരേതയായ റീത്ത. ഭാര്യ: ജാൻസി. മകൾ: ടാനിയ.