വാട്ട്‌സ് ആപ്പ് മുഖാന്തരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നും വ്യാജ പ്രചരണം.
കേരള പോലീസ് നൽകുന്ന മുന്നറിയിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശം പ്രചരിച്ചത്.
ഇതോടെ പരിഭ്രാന്തരായ ആളുകൾ പല ഗ്രൂപ്പുകളും അഡ്മിൻ ഒൺലി നിലയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ ഒരു പ്രത്യേക ടീം അറ്റാക്ക് ചെയ്യുമെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ശ്രദ്ധയിൽപ്പെട്ട കേരളാ പൊലീസ് തന്നെ പ്രചരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഒരു സന്ദേശവും നൽകിയിട്ടില്ലെന്നും പൊതുജനങ്ങൾക്കിടയിൽ ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങൾ ദയവായി ഷെയർ ചെയ്യാതിരിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു.