രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിന് സ്റ്റേ

0
163

കൊച്ചി: കേരളാ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നം രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിക്ക് ഹൈക്കോടതി സ്റ്റേ. പിജെ ജോസഫിന്‍റെ ഹര്‍ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച  തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ദില്ലി ഹൈക്കോടതി ഒരുമസത്തേക്കാണ് സ്റ്റേ ചെയ്തത്. 

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് കോടതിയെ സമീപിച്ചത്. വസ്തുതകൾ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം അനുവദിച്ചതെന്നും പിജെ ജോസഫ് പറയുന്നു. നിയമവിരുദ്ധമായ വിധിയിൽ തിരുത്ത് ആവശ്യപ്പെട്ടാണ് പിജെ ജോസഫിന്‍റെ ഹര്‍ജി.  

LEAVE A REPLY

Please enter your comment!
Please enter your name here