ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കായി എത്തിച്ച ഹീലിയം ബലൂണ്‍ പൊട്ടിത്തെറിച്ച് 30 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്ക്.ചെന്നൈയിലെ അമ്പത്തൂരിലാണ് സംഭവം
സെപ്റ്റംബര്‍ 17 ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. പടക്കങ്ങളില്‍ നിന്നുള്ള ഒരു തീപ്പൊരി ഗ്യാസ് നിറച്ച ബലൂണുകളില്‍ പതിക്കുകയായിരുന്നു.
പരുക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെയെല്ലാം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടി സംഘടിപ്പിക്കാന്‍ അനുമതി ലഭിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.