പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റി; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

0
175

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ആയിരം കിലോക്ക് മുകളില്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ നിയമം ലംഘിച്ചതായും ചില ശക്തരായ ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

ടാക്സ് അടക്കം ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി കസ്റ്റംസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോധ്യമുണ്ടായിരുന്നതായും എന്നിട്ടും സംസ്ഥാനം അത് കൈപറ്റി വിതരണം നടത്തിയതായും കസ്റ്റംസ് പറഞ്ഞു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ള പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും കസ്റ്റംസ് പറഞ്ഞു. പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here