ദുബായ്: പതിമൂന്നാമത് ഐപിഎല്ലിൽ പങ്കെടുക്കാനായാണ് മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യയുടെ ഉപനായകനുമായ രോഹിത് ശർമ്മ ദുബായിൽ എത്തിയത്. ഐപിഎൽ മത്സരങ്ങൾക്കു മുമ്പുതന്നെ വാർത്തകളിലെ താരമായി രോഹിത് ശർമ്മ മാറിക്കഴിഞ്ഞു. കുടുംബത്തോടൊപ്പം ബീച്ചിൽ ആർത്തുല്ലസിക്കുന്ന രോഹിതിന്‍റെയും കൂട്ടരുടെയും ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, പരിശീലനത്തിനിടെ രോഹിത് പറത്തിയ പടുകൂട്ടൻ സിക്സർ പതിച്ചു ഓടിക്കൊണ്ടിരിക്കുന്ന ബസിന്‍റെ ചില്ല് തകരുന്ന വീഡിയോയും പുറത്തുവന്നിരിക്കുന്നു.
പരിശീലത്തിനിടെ രോഹിത് പറത്തിയ സിക്സറിന്റെ വീഡിയോ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ട്വീറ്റ് ചെയ്തത്.
95 മീറ്റര്‍ ദൂരത്തേക്കാണ് രോഹിത് പന്ത് അടിച്ചുപറത്തിയത്. രോഹിത് ബാറ്റ് ചെയ്യുന്ന സമയത്ത് മൈതാനത്തിനു പുറത്തുള്ള റോഡിലൂടെ ഒരു ബസ് പോകുന്നത് കാണാം. ആ ബസിന്റെ ജനല്‍ ചില്ലില്ലാണ് പന്ത് തട്ടിയത്. പന്ത് ബസില്‍ കൊണ്ട ശേഷം സിക്‌സര്‍ ആഘോഷിക്കുന്ന രോഹിത് ശര്‍മയെയും വീഡിയോയില്‍ കാണാം.
95 മീറ്റര്‍ ദൂരത്തേക്കാണ് രോഹിത് പന്ത് അടിച്ചുപറത്തിയത്. രോഹിത് ബാറ്റ് ചെയ്യുന്ന സമയത്ത് മൈതാനത്തിനു പുറത്തുള്ള റോഡിലൂടെ ഒരു ബസ് പോകുന്നത് കാണാം. ആ ബസിന്റെ ജനല്‍ ചില്ലില്ലാണ് പന്ത് തട്ടിയത്. പന്ത് ബസില്‍ കൊണ്ട ശേഷം സിക്‌സര്‍ ആഘോഷിക്കുന്ന രോഹിത് ശര്‍മയെയും വീഡിയോയില്‍ കാണാം.
ഇത്തവണ ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ഉദ്ഘാടന മത്സരം. ആദ്യ കളി തന്നെ ജയിച്ചു തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈയുടെ പരിശീലനം. ചെന്നൈയും കഠിന പരിശീലനത്തിലാണ്. എന്നാൽ യുഎഇയിൽ വന്നിറങ്ങിയ ശേഷം സിഎസ്കെ ടീമിനൊപ്പമുള്ള 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ച് ചെന്നൈയ്ക്ക് വെല്ലുവിളിയായി. മാത്രമല്ല, മുതിർന്ന ടീം ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും ഹർഭജൻ സിങ്ങും ടൂർണമെന്റിൽ നിന്ന് പിന്മാറിയിട്ടുണ്ട്, റെയ്‌ന തിരിച്ചുവന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
മുംബൈ ഇന്ത്യൻസ് ബൌളിങ്ങിന്‍റെ കുന്തമുനയായ ലസിത് മലിംഗയും ഇത്തവണ ഐപിഎൽ കളിക്കില്ലെന്ന തീരുമാനത്തിലാണ്. ഏതായാലും ഇത്തവണ ഐപിഎല്ലിന് കളിത്തട്ടുണരുന്നതോടെ ആവേശപോരാട്ടങ്ങൾ സമ്മാനക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യൻസ് താരങ്ങൾ.