പഞ്ചായത്ത് കെട്ടിടത്തിനായി കുഴിയെടുത്തു; മണ്‍കുടത്തില്‍ കിട്ടിയത് അപൂവ്വ നിധി, കുടത്തിനായി തമ്മില്‍ തല്ലി തൊഴിലാളികള്‍

0
193

ലഖ്നൗ: പുതിയ പഞ്ചായത്ത് കെട്ടിടത്തിന് വേണ്ടി കുഴിയെടുത്തപ്പോള്‍ കിട്ടിയത് മണ്‍കുടം. അപൂര്‍വ്വ നിധിയാണ് കുടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കല നാണയങ്ങളാണ് കുടത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലാണ് സംഭവം.

ജോലിയ്ക്കിടെ ലഭിച്ച മണ്‍കുടത്തിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്. 1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവയെന്ന് അധികൃതര്‍ പറയുന്നു. 17 വെള്ളി നാണയങ്ങളും 287 വെങ്കല നാണയങ്ങളുമാണ് കുടത്തിനുള്ളില്‍ നിന്ന് ലഭിച്ചത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പറഞ്ഞു.

മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ നാണയങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ഇതേചൊല്ലി വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ചിലര്‍ നാണയങ്ങളുമായി കടന്നുകളയുകയും ചെയ്തു. ഇതിനിടെ വിവരം അറിഞ്ഞെത്തിയ പോലീസുകാര്‍ തൊഴിലാളികളില്‍ നിന്ന് നാണയങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. ചില ആളുകളില്‍ ഇപ്പോഴും നാണയങ്ങള്‍ ഉണ്ടാകാമെന്നും അത് കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here