കാസർകോട്: (www.mediavisionnews.in) കോവിഡ് 19 വ്യാപനം തുടർന്ന് ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെട്ട് അനിശ്ചിതമായി ജില്ലാ അധികാരികൾ അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയ കാസറഗോഡ് ഫിഷ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. അടച്ചു പൂട്ടാനുണ്ടായ ആവേശം തുറക്കുന്നതിന് ജില്ലാ ഭരണാധികരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് ഖേദകരമാണെന്നും, കോവിഡ് പ്രോട്ടോകോളിന് വിധേയമായി എല്ലാ തീരുമാനങ്ങളും കൈകൊണ്ടത് ജില്ലാ ഭരണാധികളാണെന്നും ഫിഷ് മാർക്കറ്റ് അടച്ചു പൂട്ടാനുള്ള തീരുമാനമെടുത്തതും അവർ തന്നെയാണെന്നും മറിച്ചുള്ള പ്രചരണം ശരിയല്ലെന്നും ചെയർപേർസൺ കൂട്ടിച്ചേർത്തു. മാർക്കറ്റ് അനിശ്ചിതമായി തുറക്കാത്തത് കാരണം നഗരത്തിന്റെ പല ഭാഗങ്ങളിലും മത്സ്യ വ്യാപാരം തെരുവ് കച്ചവടമായി മാറിയ സ്ഥിതിക്ക് ഇനിയും അടച്ചിടാൻ പറ്റില്ലെന്നും, തെരുവിൽ മത്സ്യ വ്യാപാരം നടത്തുന്നത് കർശനമായി നിരോധിക്കുമെന്നും ചെയർപേർസൺ പറഞ്ഞു.
Home Local News കാസറഗോഡ് ഫിഷ് മാർക്കറ്റ് തുറന്ന് കൊടുക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി ചെയർപേർസൺ ബീഫാത്തിമ ഇബ്രാഹിം