കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു; കാസര്‍കോട് സ്വദേശി പിടിയില്‍

0
225

കോഴിക്കോട്: (www.mediavisionnews.in) കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 17 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണവുമായെത്തിയ കാസര്‍കോട് സ്വദേശി ഖാദറാണ് പിടിയിലായത്. 

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ബുധനാഴ്ച പുലര്‍ച്ചെയാണ് സ്വര്‍ണം പിടികൂടിയത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും കൊണ്ടുവന്ന സ്വര്‍ണമാണ് പിടികൂടിയത്. 

ഹാന്‍ഡ്ബാഗേജിനോട്‌ ചേര്‍ന്നുള്ള കാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഫോയില്‍ രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്. 

 കസ്റ്റംസിന്റെ കസ്റ്റഡിയിലാണ് പിടിയിലായ ഖാദര്‍.

LEAVE A REPLY

Please enter your comment!
Please enter your name here