മലപ്പുറം: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നായി 653 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.
ദുബായിയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെടുത്തത്. 30.48 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 325 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
അഡാപ്റ്ററില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബായിയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനില്‍ നിന്നായി 207 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 121 ഗ്രാം വീതവും പിടിച്ചെടുക്കുകയും ചെയ്തു. സ്പീക്കറിനുള്ളിലും ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.