ഐ.പി.എല്‍ 2020; 120 രാജ്യങ്ങളില്‍ സംപ്രേക്ഷണം, മത്സരങ്ങള്‍ മലയാളം ചാനലിലും

0
356

ദുബായ്: ഐ.പി.എല്‍ 13ാം സീസണിന് ഈ മാസം 19 ന് തുടക്കമാവുകയാണ്. പാകിസ്ഥാന്‍ ഒഴികെയുള്ള 120 രാജ്യങ്ങളില്‍ ഐ.പി.എല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ മലയാളം ഉള്‍പ്പടെ ഏഴു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും.

ചാനലുകളും വിവരങ്ങളും

ഹിന്ദി- സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി, സ്റ്റാര്‍ സ്പോര്‍ട്സ് 1 ഹിന്ദി എച്ച്ഡി.

ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്പോര്‍ട്സിന്റെ എല്ലാ പേ ചാനലുകളിലും കാണാം.

തമിഴ്- സ്റ്റാര്‍ സ്പോര്‍ട്സ് തമിഴ് (എല്ലാ മല്‍സരങ്ങളും), വിജയ് സൂപ്പര്‍ (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

തെലുങ്ക്- സ്റ്റാര്‍ സ്പോര്‍ട്സ് തെലുങ്ക് (എല്ലാ മല്‍സരങ്ങളും), മാ മൂവീസ്, മാ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

കന്നഡ- സ്റ്റാര്‍ സ്പോര്‍ട്സ് കന്നഡ (എല്ലാ മല്‍സരങ്ങളും), സ്റ്റാര്‍ സുവര്‍ണ, സ്റ്റാര്‍ സുവര്‍ണ എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം).

ബംഗാളി- സ്റ്റാര്‍ സ്പോര്‍ട്സ് ബംഗ്ല (എല്ലാ മല്‍സരങ്ങളും), ജല്‍ഷ മൂവീസ്, ജല്‍ഷ മൂവീസ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മറാത്തി- സ്റ്റാര്‍ പ്രവാഹ്, സ്റ്റാര്‍ പ്രവാഹ് എച്ച്ഡി (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മലയാളം- ഏഷ്യാനെറ്റ് പ്ലസ് (ഞായറാഴ്ചത്തെ മല്‍സരങ്ങള്‍ മാത്രം)

മൊബൈല്‍ ഫോണില്‍ ഡിസ്നി പ്ലസ് ഹോട്സറ്റാറിലൂടെ എല്ലാ മല്‍സരങ്ങളും തല്‍സമയം സംപ്രേക്ഷണം ചെയ്യും. വാര്‍ഷിക പ്ലാനോ, പ്രതിമാസ പ്ലാനോ ഉള്ളര്‍ക്കു മാത്രമേ ഹോടസ്റ്റാറില്‍ മല്‍സരങ്ങള്‍ സൗജന്യമായി കാണാന്‍ സാധിക്കുകയുള്ളൂ.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത്. ഗ്രൂപ്പ് ഘട്ടത്തില്‍ 46 ദിവസങ്ങളിലായി 56 മത്സരങ്ങളാണുള്ളത്. ദുബായില്‍ 24 മത്സരങ്ങളും അബുദാബിയില്‍ 20 മത്സരങ്ങളും ഷാര്‍ജയില്‍ 12 മത്സരങ്ങളും നടക്കും. 10 ദിവസങ്ങളില്‍ രണ്ടുവീതം മത്സരങ്ങള്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30-ന് അബുദാബിയിലാണ് മത്സരം. നവംബര്‍ 10-നാണ് ഫൈനല്‍.

LEAVE A REPLY

Please enter your comment!
Please enter your name here