ഉപ്പള കുബനൂരില്‍ പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു

0
248

ഉപ്പള (www.mediavisionnews.in):കുബനൂരില്‍ പത്തംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി രണ്ട് യുവാക്കളെ മര്‍ദ്ദിച്ചു. കാറിന് കേടുപാടു വരുത്തി. ചൊവ്വാഴ്ച്ച വൈകിട്ട് 6 മണിയോടെ കുബനൂര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് സംഭവം. കുബനൂരിലെ നൗമാന്‍ (19), റഫീഖ് (21) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

നൗമാന്റെ വീട്ടില്‍ കയറി ഒരു സംഘം ഭീഷണി മുഴുക്കിയിരുന്നു. ഇതറിഞ്ഞ് നൗമാനും സുഹൃത്ത് റഫീഖും വീട്ടിലേക്ക് വരുമ്പോള്‍ വീടിന് സമീപത്ത് വെച്ച് പത്തംഗം സംഘം കാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. പിന്നീട് കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും കാറിന് കല്ല് കൊണ്ടിടിച്ച് കേടുപാട് വരുത്തിയതിന് ശേഷമാണ് സംഘം മടങ്ങിയത്.

കുബനൂരില്‍ ഒരു സംഘം സന്ധ്യ മയങ്ങിയാല്‍ അഴിഞ്ഞാടുന്നതും രാത്രി വാഹന യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും പതിവായിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് അക്രമം തുടരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here