ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം. ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. സ്വിമ്മിങ് പൂളുകളും തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമ ശാലകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ക്കും തുറക്കാം. ബിസിനസ് ടു ബിസിനസ് എക്സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആള്‍ക്കൂട്ടങ്ങള്‍ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു.