റിയാദ്: സഊദിയിൽ മലയിൽ ഉണ്ടായ വൻ തീപിടിതം അണക്കാൻ കഠിന ശ്രമം തുടരുന്നു. മക്ക പ്രവിശ്യയിലെ ത്വയിഫ് ഗവർണറേറ്റിലെ ജബൽ അമദിലാണ് ശക്തമായ തീപിടിത്തം ഉണ്ടായത്. സഊദി സിവിൽ ഡിഫൻസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.
തീപ്പിടിത്തം മൂലം അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങളുമായി ഇപ്പോഴും മുന്നോട്ട് പോകുന്നതായും സിവിൽ ഡിഫൻസ് അറിയിച്ചു.
മർകസ് ഥ്വഖീഫിൽ അമദ് മലയിൽ മരങ്ങൾക്ക് തീപ്പിടിച്ച ദൃശ്യം മക്ക ഗവർണ്ണറേറ്റിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകൾ ഇല്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
തീപ്പിടിത്തത്തിൻ്റെ വീഡിയോ കാണാം.