വാരിയൻകുന്നത്തിന്റേയും ആലി മുസ്ലിയാരുടേയും പേര് വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചെന്ന് സംഘപരിവാർ പ്രചാരണം; നന്ദി പറഞ്ഞ് കെപി ശശികല

0
368

പാലക്കാട്: ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ വെബ്‌സൈറ്റിൽ നിന്നും ബ്രിട്ടീഷുകാർക്ക് എതിരെ പോരാടിയവരുടെ പട്ടികയിൽ നിന്നും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ എന്നിവരുടെ പേര് പിൻവലിച്ചെന്ന പ്രചാരണവുമായി സംഘപരിവാറും ഹിന്ദു ഐക്യവേദിയും. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിക്കുന്നതോടൊപ്പം പ്രതിഷേധം ഫലം കണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ഫേസ്ബുക്കിൽ കുറിച്ചു.

2019 മാർച്ചിൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്‌റ്റോറിക്കൽ റിസർച്ച് പുറത്തിറക്കിയ ഔദ്യോഗിക ഗ്രന്ഥമായ ‘രക്തസാക്ഷികളുടെ ‘ഡിക്ഷ്ണറി’യിൽ വാരിയംകുന്നന്റെയും ആലി മുസ്‌ലിയാരുടേയും പേരുകൾ ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്. ഇത് കഴിഞ്ഞദിവസങ്ങളിലായി വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

അതേസമയം, മലബാർ കലാപത്തെ സ്വാതന്ത്യസമരമല്ലെന്നു വാദിക്കുന്ന സംഘപരിവാർ വാരിയൻകുന്നനും ആലി മുസ്‌ലിയാരും അടക്കമുള്ളവർ ‘ഹിന്ദുവിരുദ്ധ’രാണെന്നും മുദ്രകുത്തിയിരുന്നു. പക്ഷെ ഇരുവരും സ്വാതന്ത്യസമര സേനാനികളായി തന്നെ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഗ്രന്ഥത്തിൽ ഉൾപ്പെട്ടത് കേരളത്തിലെ സംഘപരിവാർ കേന്ദ്രങ്ങൾക്ക് തിരിച്ചടിയായിരുന്നു. ഇതോടെയാണ് രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ‘മാപ്പിള ലഹളക്കാരെ’ ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് വെബ്‌സൈറ്റിൽ നിന്നും ഇവരുടെ പേര് പിൻവലിച്ചെന്ന അവകാശവാദവുമായി ശശികല രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here