തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഒക്ടോബറിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസിൽ കുറവുണ്ടായി. ഓണാവധിയായതിനാൽ ടെസ്റ്റിന്റെ എണ്ണം കുറഞ്ഞതിനാൽ കേസുകളുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലായി. 5ന് താഴെ നിർത്തണം. രണ്ട് ദിസമായി 8ന് മുകളിലാണ്. ഒരു മാസത്തിനുള്ളിലാണ് മൊത്തം കേസുകളുടെ 50 ശതമാനവും. പകുതിയിലധികം കേസുകൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. ഒക്ടോബർ അവസാനത്തോടെ കേസ് വീണ്ടും വർധിക്കും. ജനുവരി മുതൽ കോവിഡിനെതിരെ പോരാടുന്നു.
വ്യാപനം ഉച്ചസ്ഥായിയിലെത്തുന്നത് പിടിച്ചു നിർത്താൻ സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേരീതിയിൽ കേസ് വർധന ഉണ്ടായില്ല. ജനം പരിധിയിൽ കൂടുതൽ ജാഗ്രത പുലർത്തി. നമ്മുടെ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു. ഈ സമയത്ത് പതിനായിരത്തിനും 20,000 ഇടയിൽ കേസ് വരുമെന്നായിരുന്നു കരുതിയിരുന്നത്. അതു പിടിച്ചു നിർത്താൻ സാധിച്ചു. അതേസമയം രോഗ വ്യാപനം വർധിച്ചു. മാർക്കറ്റ് സജീവമായിരുന്നു. ജനങ്ങൾ തമ്മിലുള്ള സമ്പർക്ക തോത് വർധിച്ചു. ഓണാഘോഷത്തിന് ആളുകൾ നാട്ടിലെത്തിയിട്ടുണ്ട്. അടുത്ത രണ്ടാഴ്ച പ്രധാനം. കൂടുതൽ ലോക്ഡൗൺ ഇളവുകൾ വന്നു. തിരക്ക് വർധിച്ചു.
എല്ലാകാലത്തും അടച്ചിട്ടു പോകാൻ സാധിക്കില്ല. സംസ്ഥാനവും ഉചിതമായ ഇളവുകൾ നൽകുന്നു. അപ്പോൾ ഒരു തരത്തിലുള്ള നിയന്ത്രണവും വേണ്ട എന്നല്ല. വ്യക്തിപരമായ ചുമതലായി മാറുകയാണ് കോവിഡ് വ്യാപനം തടയുന്നത്. ഏറ്റവും അധികം കരുതലോടെ വയോജനങ്ങളെ പരിപാലിക്കണം. വയോജനങ്ങളുമായി കൂടുതൽ സമ്പർക്കമുണ്ടായിട്ടുണ്ട്. അടുത്ത 14 ദിവസം ശ്രദ്ധിക്കണം. ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിൽ മറ്റുള്ളവരിലേക്ക് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വയോജനങ്ങളിലേക്ക് വ്യാപനം കൂടിയാൽ മരണനിരക്ക് കൂടും. പ്രതീക്ഷിച്ചതിലും കൂടുതൽ വ്യാപനം ഉണ്ടായില്ല.