‘ലൗ ജിഹാദി’ന്റെ പേരിൽ മതപരിവർത്തനം കൂടുന്നു; നിയമനിർമാണത്തിന് ഉത്തര്‍പ്രദേശ്

0
260

ലക്നൗ∙ ‘ലൗ ജിഹാദി’ന്റെ പേരിൽ മതപരിവർത്തനം കൂടുന്നതിനിടെ ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തർപ്രദേശ് സർക്കാര്‍. മതപരിവർത്തനത്തിനെതിരെ മറ്റു സംസ്ഥാനങ്ങൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ, നിയമങ്ങൾ തുടങ്ങിയവ പരിശോധിച്ച് പഠിച്ച് ഉത്തര്‍പ്രദേശിൽ സ്വന്തം നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന നിയമവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

അരുണാചൽ പ്രദേശ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ എട്ടു സംസ്ഥാനങ്ങളിൽ നിലവിൽ മതപരിവർത്തനത്തിനെ നിയമം നിലനിൽക്കുന്നുണ്ട്. ഒഡീഷയിൽ 1967ലും മധ്യപ്രദേശിൽ 1968ലുമാണ് നിയമനിർമാണം നടന്നത്. നിയമനിര്‍മാണം നടത്തുന്ന ഒൻപതാമത്തെ സംസ്ഥാനമായിരിക്കും ഉത്തർപ്രദേശെന്ന് നിയമവിഭാഗ വൃത്തങ്ങൾ പറഞ്ഞു.

കാൺപുർ ജില്ലയിൽ മാത്രം പതിനൊന്നു കേസുകളാണ് ‘ലൗ ജിഹാദി’ന്റെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറയുന്നു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ദ്വിദിന സന്ദർശനത്തിനെത്തിയപ്പോഴും ഇത്തരം മതപരിവർത്തന പ്രശ്നങ്ങൾ ചർച്ചയാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് മതപരിവർത്തനത്തിനിടെ പ്രത്യേക നിയമമെന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയത്.

വിവിധ സംസ്ഥാനങ്ങളിലെ പരിവർത്തന വിരുദ്ധ നിയമങ്ങൾ ഏതെങ്കിലും വ്യക്തിയെ നേരിട്ട് അല്ലെങ്കിൽ മറ്റൊരു തരത്തിൽ നിർബന്ധിത’ അല്ലെങ്കിൽ ‘വഞ്ചന’ മാർഗങ്ങളിലൂടെ അല്ലെങ്കിൽ ‘ആകർഷണം’ അല്ലെങ്കിൽ ‘പ്രേരണ’ വഴി പരിവർത്തനം ചെയ്യുന്നതോ അല്ലെങ്കിൽ പരിവര്‍ത്തനം ചെയ്യാൻ ശ്രമിക്കുന്നതോ തടയുന്നു. ഉത്തർപ്രദേശിന്റെ നിയമവും സമാനമായിരിക്കും. മതപരിവർത്തനം സങ്കീർണവും ക്ലേശകരവുമാക്കി തീർക്കുമെന്നും നിയമവൃത്തങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here