മോഡിയുടെ ട്വിറ്റർ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്‌തു; ക്രിപ്‌റ്റോ കറൻസി സംഭാവന ചെയ്യണമെന്ന്‌ ആവശ്യം

0
221

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. സംഭവത്തില്‍ ട്വിറ്റര്‍ അന്വേഷണം പ്രഖ്യാപിച്ചു. 25 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്ന വെരിഫൈഡ് ആയ അക്കൗണ്ടാണിത്. പുലര്‍ച്ചെയാണ് ഹാക്ക് ചെയ്യത്. അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റര്‍ പുനസ്ഥാപിച്ചു.

മോഡിയുടെ വെബ്സെറ്റുമായി ബന്ധപ്പെടുത്തിയിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.

ക്രിപറ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വഴി പ്രധാനമന്ത്രിയുടെ കൊവിഡിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ കുറിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്.

രാജ്യാന്തര തലത്തില്‍ നടന്ന ഹാക്കിംഗുകളുടെ തുടര്‍ച്ചയാണെന്ന് ഇത് എന്നാണ് പ്രാഥമിക നിരീക്ഷണം. ബാരാക്ക് ഒബാമ, എലോണ്‍ മസ്ക്ക് തുടങ്ങിയവരുടെ ട്വിറ്റ്കള്‍ നേരത്തെ ഹാക്ക് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here