മുംബൈ: ബോളിവുഡ് താരം അര്ജുന് കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് താരം പറഞ്ഞത്. നിലവില്‍ വീട്ടില്‍ ക്വാറന്റൈനിലാണ് താരം.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 8.83 ലക്ഷം ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20489 പേര്‍ക്കാണ്. ഇത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.