മംഗളൂരു: (www.mediavisionnews.in) ബണ്ട്വാളിൽ മോഷ്ടിച്ച സ്കൂട്ടറുമായി മലയാളി യുവാവ് പിടിയിൽ. കാസർകോട് മംഗൽപാടിയിലെ അഷ്റഫ് അലി(26)യാണ് പോലീസിന്റെ പിടിയിലായത്. അഡ്ഡൂരിൽനിന്ന് ഇയാൾ മോഷ്ടിച്ച സ്കൂട്ടറും പിടിച്ചെടുത്തു. പൊളാളി ബസ് സ്റ്റോപ്പിൽ വെച്ചാണ് അഷ്റഫ് അലി പിടിയിലായത്.
പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയാസ്പദമായി കണ്ട അഷ്റഫ് അലിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. നേരത്തെ മോഷണക്കേസിൽ അറസ്റ്റിലായ അഷ്റഫ് രണ്ടാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഉള്ളാൾ, കൊണാജെ തുടങ്ങി ഒട്ടേറെ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.