ന്യൂദല്‍ഹി: പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലിമുസ്‍ലിയാരും. ഡിക്ഷണറി ഓഫ് മാര്‍ട്ടയേഴ്‌സ് ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിള്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലാണ് ഇരുവരുടേയും പേരുകള്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരുടെ പേരുകളാണ് ഈ പുസ്തകത്തില്‍ പ്രസിദ്ധീകരിക്കുന്നത്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്ന ആലിമുസ്‍ലിയാരുടെ സഹചാരിയും ബ്രിട്ടീഷ് വിരുദ്ധ പോരാളിയുമായിരുന്നു വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി. മലബാറിലെ വള്ളുവങ്ങാട് താലൂക്കിലെ ചക്കിപ്പറമ്പന്‍ കുടുംബത്തില്‍ ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടേയും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മയുടേയും മകനായി 1870 ലാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം.
പിന്നീട് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ പ്രധാനിയായിരുന്നതിനാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ അതി ക്രൂരമായ പ്രതികാര നടപടികള്‍ക്ക് അദ്ദേഹം വിധേയനായി. സ്വാതന്ത്ര്യത്തിനായി പൊരുതിയ അദ്ദേഹത്തെയും കുടുംബത്തെയും മക്കയിലേക്ക് നാടു കടത്തി. ഏറെ കാലം കഴിയുംമുന്നേ ഇന്ത്യയില്‍ തിരിച്ചെത്തിയ വാരിയം കുന്നന്‍ ഏറനാട് നാട്ടുരാജ്യത്തിന്‍റെ ഭരണാധികാരിയായി സ്വയം പ്രഖ്യാപിച്ചു.
പിന്നീടാണ് ചരിത്രപ്രസിദ്ധമായ ഖിലാഫത്ത് സമരങ്ങള്‍ മലബാറില്‍ തുടക്കമായത്. 1922 ജനുവരിയില്‍ കല്ലാമൂലയില്‍ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷ് പട്ടാളം അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തി. സര്‍വ്വസായുധരായ ഒരു വിഭാത്തിന് നേരെ ഒറ്റയാള്‍ പട്ടാളമായി പൊരുതിയ വാരിയംകുന്നത്തിന്‍റെ യുഗം ആ ജനുവരി 22 ന് അവസാനിച്ചു.
വാരിയം കുന്നത്തിന്‍റെ ജീവിതത്തെ ആസ്പതമായി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയംകുന്നന്‍ എന്ന ചിത്രത്തിന്‍റെ പ്രഖ്യാപനത്തെച്ചൊല്ലി കേരളത്തില്‍ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു. ഹിന്ദു ജനസമൂത്തിനെതിരെ നടന്ന അക്രമമായിരുന്നു മലബാര്‍ കലാപമെന്നായിരുന്നു എന്നായിരുന്നു ബി.ജെ.പിയുടേയും ഹിന്ദു ഐക്യവേദിയുടേയും വിലയിരുത്തല്‍. ഇതേതുടര്‍ന്ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമുള്‍പ്പെടെ വലിയ സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു.