പൈവളികെ: (www.mediavisionnews.in) കടയില്‍ കയറി വ്യാപാരിയെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചേരാലിലെ വ്യാപാരി അബ്ദുല്‍ റഹിമാനാണ് വെട്ടേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാപാരി അബ്ദുല്‍ റഹ് മാന്‍ കടയിലിരിക്കവെ അബ്ദുല്‍ റഹിമാന്‍ എന്നയാള്‍ അതിക്രമിച്ച് കയറി വെട്ടുകയായിരുന്നു.
വെട്ടേറ്റ് കടയില്‍ തളര്‍ന്ന് വീണ അബ്ദുല്‍ റഹിമാനെ നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്. വെട്ടിയ അബ്ദുല്‍ റഹിമാനെതിരെ മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു.