പെര്‍ള അജിലടുക്കയില്‍ ഭർത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു; ഭര്‍ത്താവ് പോലീസ് പിടിയില്‍

0
251

പെർള: (www.mediavisionnews.in) പെർള കെ.കെ.റോഡ് അജിലടുക്കയില്‍ ഭർത്താവിന്റെ മര്‍ദ്ദനമേറ്റ് ഭാര്യ മരിച്ചു. ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഭര്‍ത്താവ് ജനാര്‍ദ്ദനന്‍റെ മര്‍ദ്ദനമേറ്റാണ് ഭാര്യ സുശീല (45) മരിച്ചതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചത്. മദ്യ ലഹരിയിലെത്തിയ ജനാര്‍ദ്ദന ഭാര്യയെ മര്‍ദ്ദിച്ച് വീഴ്ത്തിയതിന് ശേഷം വീടിന്‍റെ മുന്‍വശത്തെ വാതില്‍ അടച്ച് പുറത്തിറങ്ങി പോവുകയായിരുന്നു. ഏറെ വൈകിയതിന് ശേഷം അയല്‍വാസിയും ബന്ധുവായ സ്ത്രീയും വന്ന് നോക്കുമ്പോള്‍ രക്തം വാര്‍ന്നൊഴുകിയ വീണു കിടക്കുന്ന സുശീലയെ കാണുകയായിരുന്നു. ഉടനെ പെര്‍ള ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി കാസര്‍കോട്ടെ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും സുശീല മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here