നായയുടെ ശരീരത്തില്‍ കടുവയുടെ നിറം, ഈ കടുംവെട്ടിന് പിന്നിലാരെന്ന് തിരഞ്ഞ് മൃഗസംരക്ഷണ സംഘടന

0
264

തെരുവില്‍ അലഞ്ഞുനടക്കുന്ന നായയുടെ മേല്‍ കടുവയുടേതിന് സമാനമായ പെയിന്റ്. അജ്ഞാതന്റെ പ്രവര്‍ത്തിയില്‍ മലേഷ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. നായയുടെ മേല്‍ പെയിന്റടിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മലേഷ്യയിലെ അനിമല്‍ അസോസിയേഷനായ പെര്‍സാത്വാന്‍ ഹായ്വാന്‍ രംഗത്തെത്തി. 

സംഭവത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘടന. മൃഗങ്ങളുടെ ശരീരത്തില്‍ കളര്‍ ചെയ്യുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഈ നിറങ്ങള്‍ വിഷമുള്ളതാണെന്നും ഇത് മൃഗങ്ങളെ ബാധിക്കുമെന്നുമാണ് ഇതിനെതിരെ ഉയരുന്ന ആരോപണം. 

‘നായ ആരുടേതാണെന്നും സ്ഥലം എവിടെയാണെന്നും മലേഷ്യന്‍ മൃഗസംരക്ഷണ സംഘടന കണ്ടെത്തിയിട്ടുണ്ട്’  നായയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സംഘടന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കടുത്ത ഓറഞ്ച് നിറത്തില്‍ കറുത്ത വരകളാണ് നായയുടെ ശരീരത്തിന് നല്‍കിയിരിക്കുന്നത്. 

Bantu Animal Malaysia cari tahu lokasi di mana dan milik siapa?Hadiah misteri menanti kepada pemberi maklumat lengkap…

Posted by Persatuan Haiwan Malaysia – Malaysia Animal Association on Friday, August 28, 2020

LEAVE A REPLY

Please enter your comment!
Please enter your name here