വാഷിംഗ്ടൺ: കൊവിഡ് എങ്ങനെയാണ് ശരീരകോശങ്ങളിൽ പിടിമുറുക്കുന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കി ഗവേഷകർ. ശ്വാസകോശത്തിലെ കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കയിലെ ഗവേഷകരാണ്. ദ് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്വാസകോശങ്ങളിലെ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ പഠനത്തിന് വിധേയമാക്കി. കൊറോണ വൈറസിന്റെ തീവ്രത ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള കാമില്‍ എഹ്രെ ഉള്‍പ്പെടെയുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.