കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല

0
243

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം. അതേസമയം നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തില്‍ കൈക്കൊണ്ടത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ടാഴ്ച കൂടി സംസ്ഥാനത്തിന്റെ സാഹചര്യം വിലയിരുത്തിയതിന് ശേഷം ലോക്ക്ഡൗണ്‍ പരിഗണിക്കാമെന്നാണ് സര്‍വകക്ഷിയോഗം നിരീക്ഷിച്ചത്.

കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം മതിയെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു മുന്നറിയിപ്പ്. ഒക്ടോബര്‍ പകുതിയോടെ പ്രതിദിനം രോഗികളുടെ എണ്ണം 15,000 ആകുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കൊവിഡ് വ്യാപനം നേരിടാന്‍ ലോക്ക് ഡൗണ്‍ വേണ്ടെന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായിരുന്നു.

നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, നിയമലംഘനങ്ങള്‍ക്ക് പിഴത്തുക കൂട്ടണം. പ്രാദേശിക കണ്ടെയ്മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണമെന്നും എല്‍.ഡി.എഫ് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here